കോട്ടയം: കോട്ടയം സിഎംഐ സെന്റ് ജോസഫ് പ്രവിശ്യയുടെ പ്രൊവിന്‍ഷ്യലായി ഫാ. സന്തോഷ് മാത്തന്‍കുന്നേല്‍ സിഎംഐ തെരഞ്ഞെടുക്കപ്പെട്ടു.
കാഞ്ഞിരപ്പള്ളി മേരി ക്വീന്‍സ് ആശുപത്രിയുടെ ഡയറക്ടറായി സേവനം അനുഷ്ഠിച്ചുകൊണ്ടിരിക്കുന്ന ഇദ്ദേഹം നിലവില്‍ കോട്ടയം സെന്റ് ജോസഫ് പ്രവിശ്യയുടെ വികാര്‍ പ്രൊവിന്‍ഷ്യലാണ്.
ഫാ. ജോസ് ഐക്കരപ്പറമ്പില്‍ (വികര് പ്രൊവിന്‍ഷ്യല്‍ ആന്‍ഡ് സാമൂഹ്യസേവനം), ഫാ. ബാസ്റ്റിന് മംഗലത്തില്‍ (വിദ്യാഭ്യാസം). ഫാ. അലക്സ് ലൂയിസ് തണ്ണിപ്പാറ (ധന കാര്യം), ഫാ. അല്‍ഫോന്‍സ് ഇലവനാല്‍ (അജപാലനം) എന്നിവര്‍ കൗണ്‍സിലര്‍മാരായും, ഫാ. തോമസ് പുതുശേരി പ്രവിശ്യയുടെ ഓഡിറ്ററായും തെരഞ്ഞെടുക്കപ്പെട്ടു.